സൺഡെ ഹോളിഡെ എന്ന സിനിമയുടെ റിവ്യു വായിക്കാം...

MOVIE:-SUNDAY HOLIDAY
DIRECTOR:-JOS JOY
ACTORS:-#Asif_Ali, #Sreenivasan,

a
                     #Aparna_Balamurali
REVIW:-

                   ബൈസിക്കിൾ തീവ്‌സ്‌ എന്ന സിനിമയക്ക്‌ ശേഷം ജിസ്‌ ജോയി ആസിഫിനെ നായകനാക്കി ഒരുക്കുന്ന സിനിമയാണ് സൺഡെ ഹോളിഡെ
മലയാളികളെ ഞെട്ടിച്ച ധാരാളം ട്വിസ്റ്റ്‌
നിറഞ്ഞ സിനിമയാണ് ബൈസിക്കിൾ തീവ്‌സ്‌. എങ്കിലും ചിത്രം തീയറ്ററുകളിൽ പരാജയമായിരുന്നു. സൺഡെ ഹോളിടെയുടെ ടീസറും ട്രൈലറും നല്ല പ്രതീക്ഷ നൽകി. കണ്ണൂരിലെ ലിറ്റിൽ കവിതയിൽ അസിഫ്‌ അലിയുടെ കുടുംബത്തിനൊപ്പമാണ് സിനിമ കണ്ടത്..

*CAST &PERFOMENCE*

             ജീവിത നൈരാശ്യം ബാധിച്ച്‌ അതിൽ നിന്ന് ഒരു മുക്തി നേടാൻ നാട്ടിൽ നിന്ന് മാറി സെയ്‌ൽസ്‌ ജോലി ചെയുന്ന
അമൽ എന്ന ചെറുപ്പക്കാരനായി വളരെ നല്ല പ്രകടനമാണ് ആസിഫ്‌ അലി കാഴ്ച വച്ചിരിക്കുന്നത്‌. വളരെ സിംപിളായുള്ള അഭിനയമാണ് ആസിഫിന്റെത്‌. ധർമ്മജനുമായുള്ള കോംബിനേഷൻ സീൻസ്‌  തീയറ്ററിനെ പൊട്ടിച്ചിരിപ്പിച്ചു.

അധ്യാപകനും സിനിമാമോഹിയായ എഴുത്തുകാരനുമായ ഉണ്ണി മുകുന്ദൻ എന്ന കഥാപാത്രത്തെ ശ്രീനിവാസൻ അവതരിപ്പിച്ചു. വളരെ ഭംഗിയായ്‌ തന്നെ തന്റെ ഭാഗം ശ്രീനിയെട്ടൻ പൂർത്തിയാക്കി..

തെലുങ്ക്‌ സിനിമയുടെ സംഭാഷണവും ഗാനങ്ങളും മലയാളത്തിലേക്ക്‌ മൊഴി മാറ്റുന്ന നാക്കൂട്ടി വരയാൽ വേലി എന്ന കഥാപാത്രത്തെ സിദ്ധിഖ്‌ അവതരിപ്പിച്ചു. ഇമോഷണൽ സീനുകൾ മികച്ചു നിന്നു.

                വാതങ്ങൾ വരാതിരിക്കാൻ ഉപയോഗിക്കുന്ന ചെരുപ്പ്‌ വിൽക്കുന്ന എന്ന സെയിൽസ്‌ ഗേൾ ആയി അപർണ ബാലമുരളിയെത്തി മിതമായ പ്രകടനമായിരുന്നു.രാഹുൽ എന്ന സിനിമാ മോഹിയായ ചെറുപ്പക്കാരനായി ധർമ്മജൻ എത്തി. സിനിമയുടെ വലിയ ഒരു ഹൈലൈറ്റ്‌ ധർമ്മജൻ ആണ്.
അതുപോലെ ലാൽ ജോസിന്റെ സംവിധായകൻ വേഷവും, ആശാശരത്തിന്റെ ഡോക്ടർ വേഷവും സുധീർ കരമനയുടെ ഡ്രൈവർ വേഷവും നന്നായിരുന്നു.

MUSIC & BGM

      ജിസ്‌ ജോയ്‌ എഴുതിയ ദീപക്‌ ദേവിന്റെ സംഗീതത്തിൽ ഒരുങ്ങിയ മൂന്ന് ഗാനങ്ങളും നന്നായിരുന്നു. വളരെ മികച്ച പശ്ചാത്തല സംഗീതമാണ് ദീപക്‌ ദേവ്‌ ഈ സിനിമയ്ക്ക്‌ ഒരുക്കിയത്‌. പല സന്ദർഭങ്ങളുടെയും
തീവ്രത വർദ്ധിപ്പിക്കാൻ പശ്ചാത്തല സംഗീതത്തിന് സാധിച്ചു...

OVERALL REVIEW

        ഒരു മനോഹരമായ കഥയുടെ മികച്ച ആവിഷ്കാരമാണ് സൺഡെ ഹോളിഡെ.
മികച്ച ഹാസ്യ രംഗങ്ങളും സിനിമയുടെ ഹൈലൈറ്റ്‌ ആണ്. ടെലി പരസ്യങ്ങളെയും
മലയാളത്തിലേക്കുള്ള മൊഴിമാറ്റത്തെയും
സിനിമ നന്നായി ട്രോളുന്നുണ്ട്‌.മികച്ച അവതരണവും അഭിനയതാകളുടെ അഭിനയവുംസീനിമയെ കൂടുതൽ മികവുറ്റതാക്കുന്നു. ഇതു പോലുള്ള നല്ല
സിനിമകൾ പരാജയപെടാതിരിക്കട്ടെ. മലയാളികൾ തീർച്ചയായും ഈ സിനിമ കണേണ്ടതാണ്.എനിക്ക്‌ നൽകിയ സംത്രിപ്തിയിൽ പത്തിൽ ഏഴരമാർക്ക്‌ നൽകുന്നു.

MY RATTING:- 7.5/10

Comments