ആസിഫ്‌ അലി, ഉണ്ണി മുകുന്ദൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി ഷാനിൽ മുഹമ്മദ്‌ സംവിധാനം ചെയുന്ന അവരുടെ രാവുകൾ സിനിമ റിവ്യു വായിക്കാം ...

Movie:-#Avrude_Raavukal
Actors:- #Asif_Ali #Unni_Mukundan,
                  #Vinay_Fort
Director:-#Shani_muhammed
Produser:- Ajay Krishnan
Duration:- 2 hrs

Review:-
            മങ്കിപെൻ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന് ശേഷം ഷാനിൽ
മുഹമ്മദ്‌ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ്     
അവരുടെ രാവുകൾ. ജീവിതത്തിൽ വീഴ്ചകൾ പറ്റുംബോൾ തളരാതെ
നിന്ന് നമ്മളിൽ നിന്നുണ്ടാകുന്ന തെറ്റുകൾ മനസിലാക്കി അത്‌ 
തിരുത്തി ജീവിതത്തിൽ വിജയം നേടിയ മൂന്ന് പേരുടെ അതിന് 
സഹായിച്ച സ്കൂബോ എന്ന വ്യക്തിയുടെയും കഥയാണ് ഇത്‌.....

CAST & PERFORMANCE 
              തമിഴ്‌ നാടിനും കേരളത്തിനും ഇടയിലുള്ള ഒരു ഗ്രാമത്തിൽ
നിന്ന് സിനിമയിൽ അഭിനയിക്കാൻ കൊച്ചിയിൽ എത്തുന്ന 
ആഷിഖ്‌ എന്ന കഥാപാത്രത്തെ ആസിഫ്‌ അലി അഭിനയിച്ചു.
മൊതത്തിൽ ഒരു അവറേജ്‌ പ്രകടനമായിരുന്നു ആസിഫിന്റേത്‌..
ഇമൊഷണൽ രംഗങ്ങളിൽ ആസിഫ്‌ വളരെ പുറകിലായിരുന്നു...

 സ്ത്രീ താത്പരനും അലസനുമായ സിദാർത്ഥ്‌ എന്ന കഥാപാത്രത്തെ ഉണ്ണീ മുകുന്ദൻ 
അവതരിപ്പിച്ചു.ഇന്നത്തെ തലമുറയിലെ ചെറുപ്പക്കരുടെ മാതൃകയാണ് സിദാർത്ഥ്‌.
ഉണ്ണി മുകുന്ദന്റെ തമാശകൾ സിനിമയുടെ ഒരു ഹൈലൈറ്റ്‌ ആയിരുന്നു...

          മുൻകോപിയായ കോൾ സെന്റ്‌ർ ജീവനക്കരനുമായ വിജയ്‌ എന്ന കഥാപാത്രത്തെ വിനയ്‌ ഫോർട്ട്‌ അവതരിപ്പിച്ചു. താൻ നല്ലൊരു നടനാണ് എന്നു വിനയ്‌ വീണ്ടും തെളിയിച്ചു..

          സ്കൂബൊ എന്ന കഥാപാത്രത്തെ നെടുമുടി വേണു അവതരിപ്പിചു രണ്ട്‌ നായികമാരും തന്റെ റോൾ ഭംഗിയാക്കി.

MUSIC & BGM

ശങ്കർ ശർമ്മ ഒരുക്കിയ ഗാനങ്ങളൊക്കെ 
സാഹചര്യത്തോട്‌ ചേർന്ന് നിന്നു..
വിനയ്‌ ഫോർട്ടിന്റെ പ്രണയ ഗാനം നന്നായിരുന്നു. ബിജിഎം വളരെ നന്നായിരുന്നു. പ്രത്യേകിച്ച്‌ ക്ലൈമാക്സിലെ ബിജിഎം നന്നായിരുന്നു..

CAMERA & CHOREOGRAPHY

Adventures of omanakutten ന്റെ ചായാഗ്രഹണം നിർവ്ഹിച്ച വിഷ്‌ണു നാരായണനാണ് ചായാഗ്രഹണം
നിർവഹിചിരിക്കുന്നത്‌. വളരെ മനോഹരമായ പല ഫ്രേമുകളും സിനിമയിൽ ഉണ്ട്‌. മുൻ സിനിമയിലെ പോലെ വളരെ നന്നായി ചെയ്‌തു.

OVERALL REVIEW 

       മികച്ച ഒരു കഥയുടെ മികവില്ലാത്ത ആവിഷ്കാരം. കഥയിലെ തീവ്രത പ്രേക്ഷകനിൽ എത്തിക്കാൻ സംവിധായകനും അണിയറ പ്രവർത്തകർക്കും കഴിഞ്ഞില്ല. ആനാവിശ്യ കഥാപാത്രങ്ങളും ലാഗും സിനിമയിൽ ഉള്ളത്‌ ഒരു പോരായ്മയാണ് .എങ്കിലും ഒരു തവണ കണ്ടിരിക്കാവുന്ന ഒരു സിനിമയാണ് അവരുടെ രാവുകൾ.എനിക്ക്‌ നൽകിയ സംത്രിപ്തിയനുസരിച്ച്‌ പത്തിൽ ആർ മാർക്ക്‌ നൽകുന്നു...

Ratting :-6/10

അഭിപ്രായം വ്യക്തിപരം തീയറ്റരിൽ നിന്ന് കണ്ട്‌ ആസ്വദിക്കുക...

aanandvareviews

Comments